തലക്കെട്ടിൽ പരാമർശിച്ച ആ വാർത്തയെ പക്ഷെ സാമൂഹിക മാധ്യമങ്ങളിലെ ഇടത് പക്ഷാഘാതം ബാധിച്ച സൈബർ കള്ളൻമാർ പറയുക താഴെ പറയുന്ന വിധത്തിലായിരിക്കും - "കാൽ ലക്ഷം ജീവനക്കാരും അധ്യാപകരും സെക്രട്ടറിയേറ്റ് വളഞ്ഞു.
ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, എൻപിഎസ് പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പിലാക്കുക, ഏൺഡ് ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, അന്യായമായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കി മാനദണ്ഡപ്രകാരമുള്ള പൊതു സ്ഥലംമാറ്റം നടപ്പിലാക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, വിദ്യാഭ്യാസ-സർവീസ് മേഖലകളെ തകർക്കുന്ന നീക്കങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടറിയേറ്റ് വളയൽ സമരം സംഘടിപ്പിച്ചത്."-
എന്നാൽ വാസ്തവം എന്താണ്? കഴിഞ്ഞ പത്തുവർഷം തട്ടിപ്പും വെട്ടിപ്പും ഉടായിപ്പും ആയി സർക്കാർ ഓഫീസുകളിൽ അടയിരുന്ന് കള്ള കൂട്ടങ്ങൾ ഭരണം നഷ്ടപ്പെട്ടപ്പോൾ പുതിയ ഭരണകൂടത്തിനെതിരെ അനാവശ്യ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണ് എന്നതല്ലേ വാസ്തവം?കഴിഞ്ഞ പത്തുവർഷം ഇവറ്റകൾ ഈ നാടിനു വേണ്ടി ചെയ്ത സേവനമന്താണ്? സാധാരണക്കാരന് ഇവർ നൽകിയ സേവനങ്ങൾ ഏതു തരത്തിലുള്ളവയായിരുന്നു ? നികുതിഭാരം കൊണ്ട് പൊറുതിമുട്ടിയ ജനം, സിപിഎം അക്രമകാരികളുടെ ഭീഷണികൾക്ക് മുമ്പിൽ വലഞ്ഞു പോയ ജനം, സർക്കാർ സംവിധാനങ്ങൾ അത്രയും ഗുണ്ടായിസത്തോടെ അധപതിച്ച കാലം, അഹങ്കാരത്തോടെയും ആഡംബരത്തോടെയും ധൂർത്തത്തോടെയും 10 കൊല്ലം ഒരു മാസപ്പടിക്കാരൻ കൊള്ളയടിച്ച കേരളം, അതിന്റെയെല്ലാം പങ്കുപറ്റി വയറുനിറയെ വെട്ടി വിഴുങ്ങി ഏമ്പക്കവും വിട്ട് സെക്രട്ടറിയേറ്റ് മുതൽ വില്ലേജാപ്പീസ് കുത്തിയിരുന്ന പര ദ്രോഹികൾ ആണ് അവകാശ സംരക്ഷണത്തിനുവേണ്ടി എന്ന പേരിൽ ഈ വളയൽ സമരം നടത്തിയത് എന്നതാണ് ഇതിലെ കൗതുകം. സംസ്ഥാനത്ത് ഇന്ന് ലഭിക്കുന്ന നികുതി വരുമാനത്തിന്റെ 80 ശതമാനവും വെട്ടി വിഴുങ്ങുന്നത് ഈ കള്ളക്കൂട്ടങ്ങളാണ്. ജനങ്ങൾക്ക് സേവനം ചെയ്യുന്നതിന് വേണ്ടി സർക്കാർ ശമ്പളം എണ്ണി നൽകി ഇവരെ നിയമിച്ച ഓഫീസുകളിൽ ഒന്നും സാധാരണക്കാരന് ഒരു നീതിയും ഒരുകാലത്തും ലഭിച്ചിട്ടില്ല. ഒരു സേവനവും ഇവർ കൃത്യമായി ഒരു സാധാരണക്കാരനും ചെയ്തു കൊടുത്തിട്ടില്ല. കൃത്യമായി ഓഫീസ് കാര്യങ്ങൾ ചെയ്തു കിട്ടിയ ഏതെങ്കിലും ഒരു സംഭവം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരു സർക്കാർ ഓഫീസിൽ നിന്നും ഒരു സാധാരണ പൗരനും ഉണ്ടായിട്ടില്ല. ഇതൊക്കെ തിരിച്ചറിഞ്ഞ ജനമാണ് ആറുമാസം മുമ്പ് ആ ദുർഭരണത്തെ തൂത്ത് കടലിൽ എറിഞ്ഞത്. സംസ്ഥാനത്തെ ഭരിച്ചു മുടിച്ച കാരണ ദുർഭൂതത്തിന്റെ അനുയായികളായ ഈ കള്ള കൂട്ടങ്ങൾ, അവർക്ക് ഇനി അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് വളഞ്ഞു വെച്ച സമരം ചെയ്യുകയാണ്. എന്തവകാശമാണ് ഇവറ്റകൾക്ക് നൽകേണ്ടത്? കക്കാനും കൈക്കൂലി വാങ്ങാനും ഉള്ള അവകാശമായിരിക്കും അല്ലേ? മഹത്തായ വിപ്ലവം എന്നാണ് കാരണ ഭൂതവും അയാളുടെ ശിങ്കിടികളായ അലവലാതികളും നാട്ടിൽ ആകെ പറഞ്ഞു നടക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം വെട്ടി വിഴുങ്ങുന്ന ഇവറ്റകൾ 50,000, 60000, 70000, എന്തിനേറെ പറയണം, മൂന്നര ലക്ഷവും നാലുലക്ഷവും വരെ ശമ്പളവും മറ്റാനുകൂല്യങ്ങളും വാങ്ങിയിട്ടാണ് ഈ സമരം ചെയ്യുന്നത് എന്ന കാര്യം ജനം മറക്കരുത്. ഇവറ്റകൾ ഇനിയും സമരത്തിലാണ് ഇറങ്ങിപ്പുറപ്പെടുന്നത് എങ്കിൽ കയ്യിൽ കിട്ടുന്ന കുറുവടിയെടുത്ത് ഇവന്മാരെ തല്ലി ഓടിക്കാൻ ജനം ഇനി തെരുവിൽ ഇറങ്ങേണ്ട അവസ്ഥ വരും. ജനത്തെ കട്ടും മോട്ടിച്ചും വിറ്റും വിഴുങ്ങിയും ജീവിക്കുന്ന ഇവറ്റകളെ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. പുതിയ ലേബർ കോഡ് വരണം അതിൽ സാധാരണക്കാരനായ ഓരോ കുടുംബത്തിനും സർക്കാർ തലത്തിൽ നിന്ന് പ്രതിഫലം കിട്ടുന്ന തൊഴിലുറപ്പാക്കാൻ സാധിക്കണം. ഇവറ്റകളുടെ ഈ തിന്നു വീർത്തുള്ള അഹങ്കാരത്തിന് അറുതി വരുത്തണം. യൂണിയനുകളുടെ മറവിൽ നടക്കുന്ന ഈ സംഘടിത കൊള്ളയേയും അക്രമത്തെയും നേരിടാൻ ജനങ്ങൾ തെരുവിലിറങ്ങുക തന്നെ വേണം. കഴിഞ്ഞ പത്തുവർഷം ഇല്ലാത്ത വിപ്ലവ വീര്യം ഒന്നും ഇനിയുള്ള കാലത്തും ഇവറ്റകൾക്ക് വേണ്ട എന്ന് ജനം വിധി പ്രഖ്യാപിക്കണം.
The post office in Perumpunna no longer exists.






















